Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

01:19 PM Aug 29, 2024 IST | Online Desk
Advertisement

കൊച്ചി: വടകര ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. കേസില്‍ എന്തുകൊണ്ടാണ് മത സ്പര്‍ധ വളര്‍ത്തിയതിനുള്ള 153 എ വകുപ്പ് ചേര്‍ക്കാതിരുന്നത്. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേര്‍ക്കാറുണ്ടല്ലോ. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായും കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

Advertisement

എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പൊലീസിന് വ്യക്തമായ നിര്‍ദേശം നല്‍കിയത്.

പൊലിസിന്റെ നിലവിലുള്ള അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടപ്പിക്കുന്നുണ്ടെങ്കിലും ചിലകാര്യങ്ങളിലെ വിയോജിപ്പ് കൃത്യമായി അറിയിക്കുകയും ചെയ്തു. മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്ത സ്‌ക്രീന്‍ ഷോട്ടിന്റെ കൃത്യമായ ഉറവിടെ കണ്ടെത്തണെന്നും കോടതി ഓര്‍മിച്ചു. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വാദം സെപ്റ്റംബര്‍ ആറിന് നടക്കും.

Advertisement
Next Article