Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉറക്കത്തിനിടെ ഫോണെന്ന് കരുതി കയ്യിലെടുത്തത് പാമ്പിനെ!

03:38 PM Jun 08, 2024 IST | ലേഖകന്‍
Advertisement
Advertisement

ആലപ്പുഴ: ഉറക്കത്തിനിടെ മൊബൈല്‍ ഫോണിനുപകരം കൈയിലെടുത്തത് വിഷപ്പാമ്പിനെ! പാമ്പിൽ നിന്നും കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു കെ. എം. ഹസൻ. രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി.

തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ. എം. ഹസനാണ് വ്യാഴാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പറ്റിയത്. ചൂട് കാരണം സിറ്റൗട്ടില്‍ ബെഡ് വിരിച്ചാണ് ഹസൻ കിടന്നത്. പിടുത്തം തലയിലായതിനാലാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കുരട്ടിക്കാട് ശ്‌മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

Tags :
keralanews
Advertisement
Next Article