For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'പാർട്ടി പുറത്താക്കിയതല്ല, മനസ്സ് മടുത്ത് സ്വയം പുറത്ത് പോയത്': ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റ് മനു തോമസ്

12:56 PM Jun 25, 2024 IST | Online Desk
 പാർട്ടി പുറത്താക്കിയതല്ല  മനസ്സ് മടുത്ത് സ്വയം പുറത്ത് പോയത്   ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റ് മനു തോമസ്
Advertisement

കണ്ണൂർ: പാർട്ടിയിൽ നിന്നും പുറത്താക്കിയതല്ലെന്നും സ്വയം പുറത്തു പോയതാണെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. ‌മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കി.

Advertisement

സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ നടപടി ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.