വിജിലൻസ് വളഞ്ഞത് അറിഞ്ഞില്ല ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിൽ
04:39 PM Dec 06, 2024 IST | Online Desk
Advertisement
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നല്‍കിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
Advertisement