സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി: ആർഎംപി
04:55 PM Feb 27, 2024 IST
|
Veekshanam
Advertisement
കൊച്ചി: ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി നടപടി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരിളക്കുന്ന വിധിയാണ് പുറത്തുവന്നത്. വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ ഘട്ടത്തിലും പ്രതികൾക്കൊപ്പം സിപിഎം സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. ആർ ചന്ദ്രശേഖരൻ ഉയർത്തിക്കാട്ടിയ രാഷ്ട്രീയവും അദ്ദേഹത്തെ ഇല്ലായ്മ ചെയ്തവരുടെ രാഷ്ട്രീയവും കേരള സമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കർട്ടന് പിന്നിൽ പ്രവർത്തിച്ച ഒട്ടേറെ പേരുണ്ട്. അത്തരക്കാരെ പുറംലോകത്തേക്ക് കൊണ്ടുവരണം. വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും. സുപ്രീംകോടതിയിൽ ഉൾപ്പെടെ നീതിക്കായി പോരാട്ടം കൂടുതൽ ഊർജ്ജിതമാക്കുമെന്നും വേണു കൂട്ടിച്ചേർത്തു.
Advertisement
Next Article