വെട്ടൂരിൽ ശക്‌തമായ കാറ്റിൽ കനത്ത നാശനഷ്ടം
02:09 PM Jun 14, 2024 IST | ലേഖകന്‍
Advertisement
Advertisement
വെട്ടൂർ: മേഖലയിൽ കനത്ത നാശനഷ്ടം വിതച്ച് കൊടുങ്കാറ്റു. വെറും മൂന്നു മിനിറ്റ് സമയത്തിൽ തീരമേഖലയിൽ മാത്രം വീശിയ ശക്തമായ കാറ്റിൽ ഫിഷർമെൻ കോളനി, ചാലക്കര, ഊറ്റുകുഴി ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. വീടുകൾക്ക് കേടുപാട് സംഭവിച്ചതിനു പുറമേ കെഎസ്ഇബിയുടെ നിരവധി വൈദ്യുതത്തൂണുകളും ഒടിഞ്ഞു വീണു.
പ്രദേശത്തെ വൈദ്യുതി മുടക്കം ഇന്നലെ വൈകിട്ടോടെയാണ് പൂർണമായി പരിഹരിക്കാനായത്. ഏകദേശം 45 ഇടങ്ങളിലായി 28 തൂണുകൾ തകർന്ന് കെഎസ്ഇബിക്ക് 1. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. നഷ്ടപരിഹാരത്തിനു ഇതുവരെ 44 ഓളം അപേക്ഷകൾ ലഭിച്ചെന്നും പരിശോധിച്ചു വരികയാണെന്നു വില്ലേജ് അധികൃതർ അറിയിച്ചു.