കനത്ത മഴ; ആലപ്പുഴ ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു
11:12 AM May 30, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുടങ്ങി. ബുധനാഴ്ച വൈകീട്ടോടെയാണ് എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചത്. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. 354 കുടുംബങ്ങളിൽ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.അതേസമയം, സംസ്ഥാനത്താകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോട്ടയത്താണ്, 11 എണ്ണം.
Advertisement
Next Article