For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തമിഴ്നാട്ടിൽ പ്രളയ ഭീഷണി, 4 ജില്ലകൾക്ക് അവധി
കുറ്റാലത്ത് കുളി വിലക്കി

08:10 PM Dec 17, 2023 IST | ലേഖകന്‍
തമിഴ്നാട്ടിൽ പ്രളയ ഭീഷണി  4 ജില്ലകൾക്ക് അവധി br കുറ്റാലത്ത് കുളി വിലക്കി
Advertisement

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ പ്രളയ ഭീഷണി. കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ തെക്കൻ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതാത് ജില്ലകളിലെ കളക്ടർമാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനൽ കോളേജുകളും സ്കൂളുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെതുടർന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകലിൽ രാവിലെ തുടങ്ങിയ കനത്ത മഴയ്ക്ക് വൈകുന്നേരമായിട്ടും അല്പം പോലും ശമനം ഇല്ല. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാൽ തിരുനെൽവേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തീരദേശ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.