യുഎഇയിൽ കനത്ത മഴ; കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി
10:43 AM Apr 17, 2024 IST | Online Desk
Advertisement
കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി - ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി - ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. യുഎഇയിൽ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ട്. അൽഐനില്‍ മാത്രമാണ് റെഡ് അലേർട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് ഭരണാധികാരികൾ അഭ്യർഥിച്ചിരുന്നു. ദുബായിലും റാസൽഖൈമയിലും ഓറഞ്ച് അലേർട്ട് ആണ്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
Advertisement