Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകും: കാലാവസ്ഥാ വകുപ്പ്

11:27 AM Apr 17, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ഈ ജില്ലകളിൽ യെല്ലോ അലർട് നിലനിൽക്കുന്നുണ്ട്. ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്. 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Advertisement

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags :
keralanews
Advertisement
Next Article