കനത്ത മഴ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം നെടുമ്പാശേരിയിലിറക്കി
11:59 AM Jul 18, 2024 IST | Online Desk
Advertisement
കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കണ്ണൂരില്‍ കാലാവസ്ഥ അനുയോജ്യമാകുമ്പോള്‍ അങ്ങോട്ടേക്ക് പോകുമെന്നാണ് വിവരം.
Advertisement