Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തമിഴ്നാട്ടിൽ കനത്ത മഴ, ട്രെയ്നുകൾ റദ്ദാക്കി

12:09 PM Nov 10, 2023 IST | ലേഖകന്‍
Advertisement

ചെന്നൈ: തമിഴ്‌നാട്ടിൽ പലയിടത്തും വ്യാപകമായി കനത്ത മഴ. വെള്ളപ്പൊക്കത്തിനൊപ്പം മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമാണ്.

Advertisement

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവാരൂർ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നീലഗിരി മൗണ്ടൻ റെയിൽവേയുടെ കല്ലാറിനും കൂനൂരിനും ഇടയിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നവംബർ 16 വരെ രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചർ സ്‌പെഷ്യൽ ട്രെയിനുകൾ നവംബർ 10 മുതൽ നവംബർ 16 വരെ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

Advertisement
Next Article