For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അതിതീവ്ര മഴ തുടരും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട്

02:28 PM Dec 18, 2023 IST | Online Desk
അതിതീവ്ര മഴ തുടരും  താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍  6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട്
Advertisement

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Advertisement

കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തില്‍ സന്ദര്‍ശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തില്‍ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെല്‍വേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളില്‍ രാവിലെ തുടങ്ങിയ കനത്ത മഴയ്ക്ക് വൈകുന്നേരമായിട്ടും അല്പം പോലും ശമനം ഇല്ല. തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പഴയ ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാല്‍ തിരുനെല്‍വേലി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീരദേശ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; പ്രളയ ഭീതിയില്‍ തെക്കന്‍ തമിഴ്‌നാട്, രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ്

തിരുനെല്‍വേലിയിലേലും കന്യാകുമാരിയിലെയും പല സ്‌കൂളുകളിലും കല്യാണ മണ്ഡപങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അരിക്കൊമ്പനെ തുറന്നു വിട്ട കോതയാര്‍ വനമേഖലയിലും മാന്‍ചോല മലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ഈ മൂന്ന് ജില്ലകള്‍ക്ക് ഒപ്പം തെങ്കാശിയിലും ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ ആയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനഗങ്ങള്‍ നാലു ജില്ലകളിലും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവം ആയിട്ടുണ്ട്. അതേസമയം ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Author Image

Online Desk

View all posts

Advertisement

.