Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കനത്ത മഴ:എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

10:21 AM Sep 02, 2024 IST | Online Desk
Advertisement

കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഇന്ന് മഞ്ഞ അലര്‍ട്ട് നല്‍കി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.സെപ്റ്റംബര്‍ 3: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍േോകാട്. സെപ്റ്റംബര്‍ 4: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
'അസ്‌ന' ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. വടക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്ന 'അസ്‌ന' ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തീവ്രന്യൂനമര്‍ദമായി ശക്തി കുറയാന്‍ സാധ്യത. തെക്കന്‍ ഒഡിഷക്കും തെക്കന്‍ ഛത്തീസ്ഗഡിനും മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു തീവ്രന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഛത്തീസ്ഗഡ്- വിദര്‍ഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വ്യാപകമായി അടുത്ത ഏഴ് ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത.

Advertisement

Advertisement
Next Article