ഇടുക്കിയിൽ ശക്തമായ മഴയും ഉരുൾപൊട്ടലും; ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഉരുൾപൊട്ടി; ഒരു മരണം
09:19 AM Nov 06, 2023 IST | Veekshanam
Advertisement
ഇടുക്കി: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ
വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. പൂപ്പാറയിലും കുമളി മൂന്നാർ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി കൃഷിയിടങ്ങളും നശിച്ചു.
Advertisement
മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്.
വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതി ബന്ധമടക്കം താറുമാറായി.