For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

10:52 AM Aug 20, 2024 IST | Online Desk
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും  നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ഗ്രീന്‍ സോണിലായിരുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയാണ് കാലാവസ്ഥ മുന്നറിയിപ്പ് പുതുക്കിയത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്കുമുണ്ട്.

അതേസമയം, കേരളത്തില്‍ കാലവര്‍ഷമഴയില്‍ 12 ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 19 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ 1616.3 എം.എം സാധാരണ മഴ ലഭിക്കേണ്ടിടത്ത് 1415.8 എം.എം മഴലഭിച്ചു. ഏറ്റവു കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരും കുറവ് മഴലഭിച്ചത് ഇടുക്കി ജില്ലയിലുമാണ്.

Author Image

Online Desk

View all posts

Advertisement

.