സംസ്ഥാനത്ത് അതി ശക്തമായ മഴ; പരക്കെ നാശനഷ്ടം
11:34 AM Jun 26, 2024 IST | Online Desk
Advertisement
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ ഇതിനോടകം തുറന്നു. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന തുടങ്ങുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്തു. ഇപ്പോൾ സംഭരണശേഷിയുടെ 29. 80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാം തുറന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി.
Advertisement