Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹേമാ കമ്മീഷൻ റിപ്പോർട്ട്; സർക്കാർ നടപടികൾ രാഷ്ട്രീയ കൊടിയുടെ നിറം നോക്കി: കെ സുധാകരൻ

12:40 PM Aug 29, 2024 IST | Online Desk
Advertisement

കണ്ണൂർ: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ എം പി. മുഖം നോക്കിയാണ് കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതെങ്കിൽ ശക്തമായ സമരം കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ഇടതുപക്ഷവുമായി ബന്ധമുള്ള ഒരുപാട് പേരുകൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടാണ് നടപടിയെടുക്കാൻ സർക്കാരിന് സാധിക്കാത്തതെന്നും കെ സുധാകരൻ ആരോപിച്ചു.

Advertisement

ഹേമാ കമ്മിറ്റി റിപ്പോർട്ട് സി പി എമ്മിനെ ബാധിക്കുന്നുവെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളിൽ ഏറെയും സി പി എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ണൂരുകാരനായ പ്രമുഖനും സമാനമായ ആരോപണം നേരിട്ടയാളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പുറത്തുവിടാത്ത ഒരുപാട് പേജുകളും അതിലുൾക്കൊള്ളുന്ന വിവരങ്ങളുമുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Tags :
featuredkeralanewsPolitics
Advertisement
Next Article