ഹേമ കമ്മിറ്റി റിപ്പോർട്ട്: കണ്ടത്തലുകൾ ഗുരുതരം; അന്വേഷണം വേണം: യൂത്ത്കോൺഗ്രസ്
06:08 PM Aug 19, 2024 IST
|
Online Desk
Advertisement
കൊല്ലം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. വളരെയധികം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പ്രസ്തുത റിപ്പോർട്ടിൽ ഉള്ളത്. നടിമാരുടെ മൊഴികൾ ഗൗരവപൂർവ്വം ഏറ്റെടുത്ത് അന്വേഷണം നടത്തുകയാണ് നിയമ സംവിധാനങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗം ഉണ്ടെന്നും ഇതേ റിപ്പോർട്ടിലുണ്ട്. പൊലീസ് സംവിധാനങ്ങളും സർക്കാരും വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്ന സമീപനം കൈക്കൊള്ളരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement
Next Article