For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു: വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയാണ് പരസ്യപ്പെടുത്തിയത്

02:48 PM Aug 19, 2024 IST | Online Desk
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു  വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയാണ് പരസ്യപ്പെടുത്തിയത്
Advertisement

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും ഇതിലില്ലെന്നാണ് വിവരം.

Advertisement

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമര്‍പ്പിച്ച തടസ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി, സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് സാംസ്‌കാരിക വകുപ്പ് അപേക്ഷകരെ അറിയിക്കുകയായിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രഞ്ജിനി വ്യക്തമാക്കിയിരുന്നു.ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നല്‍കിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി അപേക്ഷകര്‍ക്ക് പകര്‍പ്പ് നല്‍കാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Author Image

Online Desk

View all posts

Advertisement

.