For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മാളികപ്പുറത്തെ തേങ്ങയുരട്ടലും മഞ്ഞൾപൊടി വിതറലും വിലക്കി, ഹൈക്കോടതി

06:03 PM Nov 28, 2024 IST | Online Desk
മാളികപ്പുറത്തെ തേങ്ങയുരട്ടലും മഞ്ഞൾപൊടി വിതറലും വിലക്കി  ഹൈക്കോടതി
Advertisement

കൊച്ചി: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരീക്ഷിച്ച കോടതി, ഇത്തരം കാര്യങ്ങൾ ശബരിമലയിലെ ആചാരത്തിന്റെറെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കാൻ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പൻമാരെ അറിയിക്കാൻ അനൗൺസ്മെന്റ്റ് നടത്തണമെന്നും കോടതി നിർദേശം നൽകി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.