സർക്കാരിന് തിരിച്ചടി: കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസിന് ഹൈക്കോടതി അനുമതി നിഷേധിച്ചു
06:27 PM Dec 15, 2023 IST
|
Veekshanam
Advertisement
കൊല്ലം: ചക്കുവള്ളി ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി കോടതി റദ്ദാക്കി. നവകേരള സദസ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം അംഗീകരിച്ചു. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസിന്റെ വേദിയായിരുന്നു
Advertisement
Next Article