For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള വർമ കോളേജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി; ശ്രീക്കുട്ടന്റെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

12:59 PM Nov 06, 2023 IST | veekshanam
കേരള വർമ കോളേജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി  ശ്രീക്കുട്ടന്റെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Advertisement

കൊച്ചി: കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. രണ്ട് ടാബുലേഷൻ നടന്നെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.

Advertisement

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു.ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണം എന്നും ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു. റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്.ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ശ്രീക്കുട്ടൻ വാദീച്ചു.. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

Tags :
Author Image

veekshanam

View all posts

Advertisement

.