Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

03:50 PM May 30, 2024 IST | Online Desk
Advertisement

കൊച്ചി: സർക്കാർ ഭൂമിയിൽ നിലകൊള്ളുന്ന ആരാധനാലയങ്ങൾ പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുവാദമില്ലാതെ നിർമിച്ച ആരാധാനാലയങ്ങൾ പൊളിച്ചു മാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Advertisement

പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷണന്റെ ഉത്തരവ്. സർക്കാർ ഭൂമി കയ്യേറി നിർമിച്ച ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും നീക്കം വഹീയ്യണമെന്നും കോടതി നിർദേശിച്ചു.

സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും ആറുമാസത്തിനുള്ളിൽ ജില്ലാ കളക്ടർമാർ മറുപടി റിപ്പോർട്ട് നൽകണമെന്നും പൊളിച്ചു മാറ്റൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കണമെന്നും സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്തേണ്ടതില്ലെന്നും നൽകേണ്ടതില്ലെന്നും ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് കോടതിയുടെ വിശ്വാസമെന്നും പറഞ്ഞു.

Advertisement
Next Article