ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ടെന്ന് ; കെ.കെ.രമ എംഎൽഎ
05:24 PM Feb 27, 2024 IST | Online Desk
Advertisement
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ.രമ എംഎൽഎ. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് നിയമ പോരാട്ടം തുടരുമെന്നും മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല മേൽക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കെകെ രമ കൂട്ടിച്ചേർത്തു. കേസിൽ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നൽകിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ശിക്ഷ ഇരട്ട ജീവപര്യന്ത്യമാക്കി ഉയർത്തി. ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
Advertisement