Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സം​സ്ഥാ​ന​ത്ത് ഒ​മ്പ​തു​ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; പത്ത് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്

05:54 PM Mar 26, 2024 IST | Online Desk
Advertisement

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കടുത്ത ചൂട് തുടരുന്നു. ഒ​മ്പ​തു​ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. തൃ​ശൂ​ർ, കൊ​ല്ലം, പാ​ല​ക്കാ​ട്, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത. ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.
തൃ​ശൂ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വു​മ​ധി​കം ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. തൃ​ശൂ​രി​ല്‍ താ​പ​നി​ല 40 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

Advertisement

കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Tags :
featuredkerala
Advertisement
Next Article