Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൂടുതൽ സംഭാവന നൽകിയത് സാന്റിയാ​ഗോ മാർട്ടിൻ,
പണ്ട് കൊടുത്തത് ദേശാഭിമാനിക്ക്

11:28 AM Mar 15, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് വഴി രാഷ്‍ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് ഒറ്റനമ്പർ ലോട്ടറി രാജാവ് സാൻഡിയാ​ഗോ മാർട്ടിൻ. ഇദ്ദേഹമാണ് പണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കു വഴിവിട്ട് സഹായം ചെയ്തു വിവാ​ദമുണ്ടാക്കിയിരുന്നു. ലോട്ടറി രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിനിൽ നിന്നും ദേശാഭിമാനി ദിനപത്രം രണ്ടു കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു എന്നായിരുന്നു ആരോപണം. ദേശാഭിമാനി ദിനപത്രത്തിന്റെ ജനറൽ മാനേജരായിരുന്ന ഇ.പി. ജയരാജൻ ആണ് ഈ തുക കൈപ്പറ്റിയത്. ഇതിനെതിരേ വി.എസ് അച്യുതാനന്ദൻ അന്നു അതിരൂക്ഷമായാണു പ്രതികരിച്ചത്.
മാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇലക്റ്ററൽ ബോണ്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട രേഖയിൽ പറയുന്നു. ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. സോജില ടണൽ പോലുള്ള സുപ്രധാന പ്രോജക്ടുകളിൽ പങ്കാളിത്തത്തിന് പേരുകേട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഭീമനായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് രണ്ടാമത്. കൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ 966 കോടി രൂപയുടെ സംഭാവനകൾ നൽകിയെന്നാണ് കണക്ക്. 2019 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ട് വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.

Advertisement

ഇലക്ടറൽ ബോണ്ടുകൾ വഴി 410 കോടി രൂപ സംഭാവന ചെയ്ത ലോജിസ്റ്റിക് സ്ഥാപനമായ മുംബൈയിലെ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 400 കോടി രൂപയും 377 കോടി രൂപയും സംഭാവന നൽകിയ മൈനിംഗ് ഭീമൻ വേദാന്ത ലിമിറ്റഡും ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ ഹാൽദിയ എനർജിയും ആദ്യത്തെ പത്ത് ദാതാക്കളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഭാരതി എയർടെൽ ഗ്രൂപ്പും മറ്റൊരു ഖനന ഭീമനായ എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഉരുക്ക് വ്യവസായിയായ ലക്ഷ്മി നിവാസ് മിത്തൽ 35 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിലേക്ക് സംഭാവന നൽകി.

Advertisement
Next Article