Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

11:29 AM Feb 02, 2024 IST | Online Desk
Advertisement

കൊച്ചി:ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.കേസിലെ പ്രധാന പ്രതികളായ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുക.ഇ.ഡി. അന്വേഷണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.പ്രതികള്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Advertisement

കേസില്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.ക്രിപ്‌റ്റോ കറന്‍സി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നു.ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു.തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറാനാണ് നിര്‍ദേശം.ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്

Advertisement
Next Article