ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പ് ഓഹരി മൂല്യത്തില്‍ ഇടിവ്
11:19 AM Aug 12, 2024 IST | Online Desk
Advertisement
മുംബൈ: സെബി മേധാവിക്കെതിരായ വെളിപ്പെടുത്തലുമായി ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സില്‍ 400 പോയന്‍റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയന്‍റിന് താഴെയെത്തി.
Advertisement
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഉടമസ്ഥതയിലുള്ള ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബി തള്ളി. അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി ഇന്നലെ വ്യക്തമാക്കി.