Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

10:36 AM Apr 24, 2024 IST | Online Desk
Advertisement

ലോക് സഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26 ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Advertisement

ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണൽ ദിനമായ ജൂൺ 4നും മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

Tags :
featuredkeralanewsPolitics
Advertisement
Next Article