Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹോളിവുഡ് സിനിമ ജുറാസിക് വേള്‍ഡ് 2025ന് തിയേറ്ററുകളില്‍ എത്തും

03:57 PM Feb 06, 2024 IST | Online Desk
Advertisement

ലോസ് ആഞ്ജലസ്: ലോകം മുഴുവനുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത ഹോളിവുഡ് സിനിമ ജുറാസിക് വേള്‍ഡ് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പഴയതുപോല തന്നെ ദിനോസറിനെ കേന്ദ്രീകരിച്ചുള്ള ചിത്രം 2025 ജൂലൈ രണ്ടിന് റിലീസ് ചെയ്യുമെന്ന് യൂണിവേഴ്‌സ് പിക്‌ചേഴ്‌സ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഒറിജിനല്‍ 1993 ബ്ലോക്ക്ബസ്റ്റര്‍ ജുറാസിക് പാര്‍ക്കിന്റെയും അതിന്റെ 1997ലെ തുടര്‍ഭാഗമായ ജുറാസിക് പാര്‍ക്ക്, ദി ലോസ്റ്റ് വേള്‍ഡിന്റെയും രചനയില്‍ പ്രശസ്തനായ ഡേവിഡ് കോപ്പ് പുതിയ ചിത്രത്തിന്റെയും തിരക്കഥയൊരുക്കും.

Advertisement

കോളിന്‍ ട്രെവോറോയുടെ 2015 ലെ ജുറാസിക് വേള്‍ഡില്‍ നിന്ന് ഉത്ഭവിച്ച ക്രിസ് പ്രാറ്റും ബ്രൈസ് ഡാളസ് ഹോവാര്‍ഡും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പുതിയ ചിത്രത്തില്‍ ഉള്‍പ്പെടാനിടയില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്ക് സിനിമകളിലെ സാം നീല്‍, ലോറ ഡെര്‍ണ്‍, ജെഫ് ഗോള്‍ഡ്ബ്ലം എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും നാലാമത്തെ ജുറാസിക് വേള്‍ഡ് സിനിമയില്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. പുതിയ സിനിമയുടെ വരവ് ജുറാസിക് പാര്‍ക്ക് ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Advertisement
Next Article