For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കർമ്മങ്ങൾ വിശുദ്ധിയിലധിഷ്ഠിതമാക്കുക : അമീൻ മുസ്‌ലിയാർ ചേകനൂർ

കർമ്മങ്ങൾ വിശുദ്ധിയിലധിഷ്ഠിതമാക്കുക   അമീൻ മുസ്‌ലിയാർ ചേകനൂർ
Advertisement

കുവൈത്ത് സിറ്റി: കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൗൺസിൽ 'റമളാൻ കാമ്പയിൻ 2024' ൻ്റെ ഭാഗമായി റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു. ആരാധനകൾ നിബന്ധനകളനുസരിച്ചു ചെയ്യുമ്പോഴാണ് വിശുദ്ധമാകുക എന്നും കർമ്മ വിശുദ്ധിയിലൂടെ മാത്രമേ അവയുടെ പൂർണ്ണ സാഫല്യം കരസ്തമാക്കാനാകൂ എന്നും കുവൈത്തിലെ യുവ പ്രഭാഷകനും കെ.ഐ.സി മഹ്ബൂല മേഖല പ്രസിഡൻ്റുമായ അമീൻ മുസ്‌ലിയാർ ചേകനൂർ സദസ്സിനെ ഓർമ്മപ്പെടുത്തി. 'റമളാൻ: വിശുദ്ധിയുടെ കർമ്മ സാഫല്യം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർച്ച് 21 ന് മംഗഫ് മിയ മസ്ജിദിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പുണ്യ റമദാനിന്റെ സന്ദേശങ്ങൾ ഉൾകൊണ്ട് സർവ്വ ജീവജാലങ്ങൾക്കും നന്മ ചെയ്ത് ജീവിതത്തെ മനോഹരമാക്കാൻ നോമ്പ് നമ്മുടെ ശരീരത്തെ പ്രാപ്തമാക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.

Advertisement

കുവൈത്ത് ഔഖാഫ് ജീവനക്കാരായ ശൈഖ് അബൂബകർ സിദ്ദീഖ്, മെഡക്‌സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദ് അലി ഹാജി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു സംസാരിച്ചു. ഔഖാഫ് ജീവനക്കാരായ ശൈഖ് ആദിൽ രിശ് വാൻ മൂസ, ശൈഖ് അഹ്മദ് ഗരീബ് ഇസ്മാഈൽ, കേന്ദ്ര നേതാക്കളായ ഇസ്മായിൽ ഹുദവി, മുസ്തഫ ദാരിമി, തുടങ്ങിയവർ വേദിയിൽ സന്നിഹിത രായിരുന്നു. ഔക്കാഫ് ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി എടയാറ്റൂർ നൽകി. കെ ഐ സി സിൽവർ ജൂബിലി പദ്ധതികളിലെ "അക്ഷരക്കൂട്ട്" ഇരുപത്തിയഞ്ച് പുസ്തകത്തിന്റെ കുവൈത്ത് തല ആദ്യകോപ്പി മെഡക്‌സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദ് അലി ഹാജി സ്വീകരിച്ചു. കെ ഐ സി നടത്തിയ ക്വിസ് മത്സരത്തിൽ മഹ്ബൂല മേഖലയിൽ നിന്നുള്ള ഹസൻ തഖ്‌വ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയിക്കുള്ള സമ്മാനം വേദിയിൽ വെച്ച് വിതരണം നടത്തി.

ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും കേന്ദ്ര ഉംറ വിങ് സെക്രട്ടറി ഹകീംമൗലവി വാണിയന്നൂർ നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കളായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുല്ലത്തീഫ് എടയൂർ,, നാസർ കോഡൂർ, ശിഹാബ് മാസ്റ്റർ, മുനീർ പെരുമുഖം, സലാം പെരുവള്ളൂർ, ഹുസ്സൻകുട്ടി നീറാണി, ഫാസിൽ കരുവാരകുണ്ട് സംബന്ധിച്ചു. മറ്റു കേന്ദ്ര, മേഖലാ, യൂണിറ്റ് ഭാരവാഹികൾ പരിപാടികൾ ഏകോപിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.