ആഭ്യന്തര വകുപ്പിന് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കി
പ്രതിഷേധം അപമാനിക്കലല്ലെന്ന് ഹൈക്കോടതി
03:32 PM Nov 21, 2024 IST | Online Desk
Advertisement
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ച് വ്യക്തമാക്കി. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. പ്രതിഷേധത്തിനിടെ ചെറിയ മല്‍പ്പിടിത്തമൊക്കേ ഉണ്ടാകും. അതിനെല്ലാം കേസെടുക്കാൻ നിന്നാല്‍ എല്ലാ ചെറിയ കാര്യത്തിലും കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകും.
Advertisement
ഈ രീതി ആശാസ്യമല്ല. ഇത്തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങള്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ചെയ്യുന്നതില്‍ തെറ്റില്ലെന്നും തടസങ്ങളില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കൂടാതെ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്.