Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്‌തി ചെയ്‌തു; അമ്മയും മക്കളും പെരുവഴിയിൽ

07:28 PM Oct 14, 2024 IST | Online Desk
Advertisement

കൊച്ചി: നോർത്ത് പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് അമ്മയും മക്കളും പെരുവഴിയിൽ. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയും രണ്ട് മക്കളുമാണ് എന്ത് ചെയ്യണം എന്നറിയാതെ വീടിനു മുന്നിൽ നിൽക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ 2019 ലാണ് കുടുംബം നാലു ലക്ഷം രൂപ വായ്‌പ എടുത്ത ത്. രണ്ടു വർഷം മുമ്പ് ഇവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ തിരിച്ചടവ് മുടങ്ങി. തങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് ജപ്തി നടന്നത്.

Advertisement

അതിനാൽ വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറഞ്ഞു. നിയമപരമായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് ജപ്‌തിയിലേക്ക് കടന്നതെന്ന് സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതർ പറഞ്ഞു.

Tags :
kerala
Advertisement
Next Article