For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഹുക്ക ഉത്പന്നങ്ങൾ നിരോധിച്ചു : സിഗററ്റ് ആൻഡ് അദർ ടൊബാക്കോ പ്രൊഡക്റ്റ്ക്റ്റ് ആക്റ്റിന് ഭേദഗതി വരുത്തി കർണാടക സർക്കാർ

12:09 PM Feb 22, 2024 IST | ലേഖകന്‍
ഹുക്ക ഉത്പന്നങ്ങൾ നിരോധിച്ചു   സിഗററ്റ് ആൻഡ് അദർ ടൊബാക്കോ പ്രൊഡക്റ്റ്ക്റ്റ് ആക്റ്റിന് ഭേദഗതി വരുത്തി കർണാടക സർക്കാർ
Advertisement
Advertisement

ബെംഗളൂരു: ഹുക്കയുടെ ഉപയോഗവും, വിൽപനയും പൂർണമായി നിരോധിക്കുന്ന ബിൽ പാസാക്കി കർണാടക. 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു. നിയമ ലംഘനം നടത്തുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സ്കൂളുകളുടെയും കോളജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനും, പുകയില ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് കർണാടക സർക്കാർ സിഗററ്റ് ആൻഡ് അദർ ടൊബാക്കോ പ്രൊഡക്റ്റ്ക്റ്റ് ആക്റ്റിന് ഭേദഗതി വരുത്തിയത്. കൂടാതെ പൊതുസ്ഥലത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. നിയമം ലഘിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കും.

Author Image

ലേഖകന്‍

View all posts

Advertisement

.