കർണാടകത്തിൽ ഹുക്ക നിരോധിച്ചു
12:06 PM Feb 08, 2024 IST
|
ലേഖകന്‍
Advertisement
ബെംഗളൂർ: സംസ്ഥാനവ്യാപകമായി ഹുക്ക നിരോധനം നടപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു. പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹുക്ക നിരോധനം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹുക്ക പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങൾ കണക്കിലെടുത്താണു നടപടിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അപകടകരമായ ആശങ്കയുടെ വെളിച്ചത്തിലാണ്, സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും നിയമം ഭേദഗതി ചെയ്തത്.
Advertisement
Next Article