Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

​ഗാസയിൽ സ്ഥിതി ഭയാനകം, ആശുപത്രി പ്രവർത്തനം നിലച്ചു

11:59 AM Nov 13, 2023 IST | Veekshanam
Advertisement

ടെൽ അവീവ്: ഗാസ മുനമ്പിലെ ഏറ്റവും വലിയ അൽ-ഷിഫ ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിലെ സേവനം നിർത്തിവച്ചു. ഇവിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതായി ഹമാസിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ-ഷിഫ ആശുപത്രിയുടെ പ്രവർത്തനം നിർത്തിവച്ചു. ഹമാസിനെതിരായ യുദ്ധത്തെ തുടർന്ന് ഇസ്രായേൽ സൈന്യം വൈദ്യതി ഉപരോധം ഏർപ്പെടുത്തിയതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം.

Advertisement

തീവ്രപരിചരണ വിഭാഗത്തിൽ ഇസ്രായേൽ ഷെൽ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറയുന്നു. അൽ-ഷിഫയെ കൂടാതെ, ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ-ഖുദ്‌സും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

അതേസമയം ഐക്യരാഷ്ട്ര ആരോഗ്യ സംഘടന അൽ-ഷിഫ ആശുപത്രിയുമായി ആശയവിനിമയം പുനഃസ്ഥാപിച്ചുവെന്നും, അവിടെത്തെ സ്ഥിതിഗതികൾ ഭയാനകവും അപകടകരവുമാണെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിലൂടെ പറഞ്ഞു. ആശുപത്രികളിലെ വൈദ്യുതി മുടക്കം കാരണം രോഗികൾക്കിടയിലെ മരണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Tags :
featured
Advertisement
Next Article