പാലക്കാട് ഹോട്ടല്‍ റെയ്ഡ് നിയമപരമല്ലെന്നു ജില്ലാ കളക്ടർ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന
പാലക്കാട് ഹോട്ടല്‍ റെയ്ഡ് നിയമപരമല്ലെന്നു ജില്ലാ കളക്ടർ റിപ്പോര്‍ട്ട് നല്‍കിയതായി സൂചനപാലക്കാട്: പാലക്കാട് ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു ജില്ലാ കലക്ടർ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പു കാലത്തു പരിശോധന നടത്തുമ്പോള്‍ മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തലുണ്ട്.
വനിതകളുടെ പഴ്‌സും മറ്റും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധിക്കരുതെന്നും കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇതിനിടെയാണ് റെയ്ഡ് നിയമപരമല്ലെന്ന നിലപാട് കളക്ടര്‍ എടുത്തുവെന്ന സൂചനകളും എത്തുന്നത്.
എ
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയേക്കും.
റെയ്ഡ് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പരിശോധന ആരംഭിച്ചശേഷമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്.
ഇക്കാര്യത്തില്‍ തുടര്‍നടപടികളോ മറ്റോ വേണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന വാദവും ശക്തമാണ്.