Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

03:56 PM Oct 24, 2024 IST | Online Desk
Advertisement

അടിമാലി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് ദിവാകരന്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement

ഇടുക്കി വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ മഴ ശക്തമായ തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീര്‍ച്ചാല്‍ കടക്കാനുണ്ടായിരുന്നു.

ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തില്‍ അകപ്പെട്ട് ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ദിവാകരന്‍ എവിടെയോ പിടിച്ചുനിന്നു. നേരിയ പരിക്കുകള്‍ പറ്റിയെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരന്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.

മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

Tags :
keralanews
Advertisement
Next Article