സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
12:28 PM Dec 09, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമായി ഉയര്‍ന്നു. 18കാരറ്റ് സ്വര്‍ണവിലയിലും വ്യത്യാസമുണ്ടായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5885 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങള്‍ ആഗോളതലത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ഭരണാധികാരിയെ അധികാരത്തില്‍നിന്ന് പുറംതള്ളിയത് വിപണികളെയും ബാധിക്കുന്നതാണ്.
Advertisement