വന്‍ ബില്‍ കുടിശ്ശിക; ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
12:16 PM May 31, 2024 IST
|
Online Desk
Advertisement
പാലക്കാട്: വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി. സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടിയെ തുടർന്ന് കെ.എസ്.ബി. ഇത്തവണ പാലക്കാട് ഡിഇഒ ഓഫീസിനാണ് പണി കിട്ടിയത്. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. 24016 രൂപ കുടിശ്ശികയായ പശ്ചാത്തലത്തിലാണ് കണക്ഷന്‍ വിച്ഛേദിച്ചത്. അധ്യയനം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയത്.
Advertisement
Next Article