For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തടവുകാര്‍ക്ക് ആശുപത്രി സേവനം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

04:16 PM Nov 11, 2024 IST | Online Desk
തടവുകാര്‍ക്ക് ആശുപത്രി സേവനം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Advertisement

തിരുവനന്തപുരം: ജയില്‍ ആശുപത്രിയില്‍ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാര്‍ക്ക് യഥാസമയം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

Advertisement

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് കമീഷന്‍ നിര്‍ദേശം നല്‍കിയത്. ജയിലില്‍ ട്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരം മുഴുവന്‍ ചെറിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ ജയില്‍ ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരന്‍ അനുവദിച്ചില്ലെന്ന പരാതിയിലാണ് നടപടി.

ഡോക്ടറെ കാണാന്‍ ജയില്‍ആശുപത്രിയിലെത്തുന്ന എല്ലാവര്‍ക്കും അവസരം നല്‍കാറുണ്ടെന്നും പരാതി നല്‍കിയ തടവുകാരനും അവസരം നല്‍കിയിട്ടുടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി വിഷയം അധികൃതര്‍ നിഷേധിച്ചു. ഭാവിയില്‍ ഇത്തരം പരാതികളുണ്ടാകരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.