തിരുവനന്തപുരത്ത് ഭാര്യയുടെ തലയും കാലും ചുറ്റിക കൊണ്ട് അടിച്ചു തകർത്തു, ഭർത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മൈലമൂട് സ്വദേശി ഷൈനിക്ക് നേരെയായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പാലോട് സ്വദേശി സോജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും ഒന്നരവര്‍ഷമായി പിരിഞ്ഞ് കഴിയുകയാണ്. എന്നാല്‍ ഷൈനിയെ കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ സോജി ഇവരെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം കൈയില്‍ കരുതിയിരുന്ന ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ടുകള്‍ അടിച്ച് തകര്‍ത്ത നിലയിലാണ്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയവരാണ് ഷൈനിയുടെ കരച്ചില് കേട്ട് ഓടിയെത്തിയത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.