ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ
12:03 PM Feb 29, 2024 IST
|
Online Desk
Advertisement
പാലക്കാട്: പട്ടാപകൽ ബസ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ഭർത്താവിന്റെ ആക്രമണം ഉണ്ടായത്. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭർത്താവ് ഷൺമുഖം ആക്രമിച്ചത്. കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഷൺമുഖത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisement
Next Article