ഭർത്താവ് കരുതൽ തടങ്കലിൽ, പശുക്കളുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ
03:07 PM Dec 22, 2023 IST
|
ലേഖകന്‍
Advertisement
തിരുവനന്തപുരം: കാട്ടാക്കടയിൽ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭർത്താവിനെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭർത്താവ് 62 കാരനായ രാമു കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനു പോയിരുന്നു. ഇന്നലെ പുലർച്ചെ മടങ്ങി എത്തി. അപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്. കോൺഗ്രസ് പ്രാദേശിക നേതാവും പൊതു പ്രവർത്തകനുമായ രാമു രാവിലെ റീത്തു വാങ്ങാൻ പോയി. ഏറെ വൈകിയിട്ടും ഭർത്താവ് മടങ്ങിയെത്താത്തതിനെ തുടർന്ന് ശ്രീല തിരക്കിയിറങ്ങി. ജങ്ഷനിൽ അന്വേഷിച്ചപ്പോൾ രാമുവിനെ പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തെന്ന് അറിഞ്ഞുവെന്നും വീടിന്റെ താളം തെറ്റിയെന്നും ശ്രീല പ്രതികരിച്ചു. ഇതില് പ്രതിഷേധിച്ച് ഉപജീവനമാർഗമായ പശുക്കളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു കെട്ടുമെന്നും ശ്രീല പ്രതികരിച്ചു.
Advertisement
Next Article