Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ് ' രാജി സന്നദ്ധത അറിയിച്ച് മമതാ ബാനര്‍ജി

09:27 PM Sep 12, 2024 IST | Online Desk
Advertisement

കൊല്‍ക്കത്ത: രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതോടെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കെത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ച് മണിയോടെ വേദിയിലെത്തി. എന്നാല്‍ അവരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനാല്‍ അവര്‍ അകത്തേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ മമതാ ബാനര്‍ജി അംഗീകരിച്ചിരുന്നു.

'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണം. സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ വികാരത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.' ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘത്തിനായുള്ള രണ്ട് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement
Next Article