Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭക്ഷ്യ- കാർഷിക കയറ്റുമതി ക്കാരുമായി ഐബിപിസി ബയർ-സെല്ലർ നെറ്റ്‌വർക്കിംഗ് സംഘടിപ്പിച്ചു.

10:14 AM Sep 12, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി ), കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് ന്റെ സഹകരണത്തോടെ ബയർ സെല്ലർ മീറ്റ് വിജയകരമായി സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കുവൈറ്റിലുള്ള ഫുഡ് & അഗ്രോ ബിസിനസുകാരുടെയും ഇറക്കുമതി പ്രൊഫഷണലുകളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ്‌ നടത്തപ്പെട്ടത്.ഐ ബി പി സി വൈസ് ചെയർമാൻ കൈസർ ടി ഷാക്കിർ സ്വാഗതം ആശംസിച്ചു. ഇന്ത്യ-കുവൈത്ത് വ്യാപാരബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെ ശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, 2023-24 സാമ്പത്തിക വർഷം ഇന്ത്യ കുവൈറ്റിലേക്ക് നടത്തിയ കയറ്റുമതി 2.1 ബില്യൺ യു.എസ്. ഡോളറിലെത്തി. ഇത് 2022-23 സാമ്പത്തിക വർഷത്തിലെ 1.6 ബില്യൺ ഡോളറിനെക്കാൾ 30% വളർച്ചയാണ്.കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ബഹു: ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായി പങ്കെ ടുത്തുകൊണ്ടു ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (ഐബിപിസി) പ്രവത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു രാജ്യങ്ങളിലെയും വ്യപാര സമൂഹങ്ങളുടെ ബന്ധം വളർത്തുന്നതിൽ ഐബിപിസിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യൻ പ്രതിനിധികൾ കുവൈത്തുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുന്നതിന് ബിസിനസ് അവസരങ്ങളെ പരമാവധി ശ്രദ്ധിക്കണമെന്ന് ശ്രീ ആദർശ് സ്വൈക അഭ്യർത്ഥിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റ ശ്രീ. ഇസ്‌റാർ അഹമ്മദ്, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. പ്രശാന്ത് സേത്, ജോയിന്റ് സെക്രട്ടറിയായ ശ്രീ. സുരേഷ് കെ പി, ട്രഷറർ ശ്രീ. സുനിത് അരോറ എന്നിവരും പങ്കെടുത്തു. സെക്രട്ടറിശ്രീ. സോളി മാത്യുനന്ദി പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട് ഓർഗനൈസേഷൻസും (ഫിയോ) കുവൈത്തിലെ ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇത് സഹകരണത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ടു. 1965-ൽ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥാപിച്ച ഫിയോ, ഇന്ത്യൻ എക്‌സ്‌പോർട്ടുകൾ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രധാനിയുള്ള സ്ഥാപനം ആണ്. 31 ഇന്ത്യൻ ഫുഡ് & അഗ്രോ കമ്പനികളുടെ പ്രതിനിധികളും, ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പഴങ്ങൾ, പച്ചക്കറികൾ, അരി, മീറ്റ്, മസാലകൾ, ചായ, കോഫി, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് രീതികൾ തുടങ്ങി, ഭക്ഷ്യ സംസ്‌കരണം, പാക്കേജിംഗ്, സ്ഥിരമായ കാർഷിക പദ്ധതികളിലെ നൂതനത്വങ്ങൾ കുവൈറ്റ് വാങ്ങിക്കാരുടെ ശ്രദ്ധ ആകർഷിച്ചു. കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നവർക്ക് ഇന്ത്യൻ ബിസിനസ്സുകളുമായി നേരിട്ട് ബന്ധപ്പെടാനും പുതിയ രീതികൾ ഉൾക്കൊള്ളാനും അവസരം ലഭിച്ചു.

Advertisement
Next Article