For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വന്യജീവി ആക്രമണങ്ങളില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത

12:19 PM Feb 29, 2024 IST | Online Desk
വന്യജീവി ആക്രമണങ്ങളില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത
Advertisement

ഇടുക്കി: ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങളില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത. വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവന്‍ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. കപട പരിസ്ഥിതിവാദികള്‍ക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെ തിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്. ഇടുക്കി രൂപത വൈദീക സമിതിയാണ് പ്രമേയം പാസാക്കിയത്.

Advertisement

ഇതിനിടെ, കാട്ടാന ആക്രമണത്തില്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ് കുമാര്‍ മരിച്ചതിനെതുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. മേഖലയിലെ വന്യമൃഗശല്യം തടയണമെന്നും ജനജീവിതത്തിന് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മൂന്നാര്‍ ടൗണിലാണ് സമരം. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഇടുക്കി രൂപത രംഗത്തെത്തി. ഫലപ്രദമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും ഇതില്‍ വലിയ പ്രതിഷേധമുണ്ടെന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സമരത്തിന് ഇറങ്ങും. അല്ലാതെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം സര്‍ക്കാറുകള്‍ മറന്നുപോകരുത്. ആവശ്യമെങ്കില്‍ നിയമത്തില്‍ പോലും മാറ്റം വരുത്താന്‍ ഇരു സര്‍ക്കാറുകളും തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Author Image

Online Desk

View all posts

Advertisement

.