For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജസ്ന മരിച്ചെങ്കിൽ മൃതദേഹം എവിടെ? തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

11:21 AM Mar 26, 2024 IST | ലേഖകന്‍
ജസ്ന മരിച്ചെങ്കിൽ മൃതദേഹം എവിടെ  തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും
Advertisement
Advertisement

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടും തള്ളി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹർജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹർജിയിലെ പരാതി. ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, ജസ്നയെ കാണാതായ സ്ഥലത്തോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ പ്രതികരിച്ചു.

ഹർജിയിൽ സിബിഐ ഇന്ന് വിശദീകരണം സമർപ്പിക്കും. കോടതി സിബിഐയ്ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി ഇന്നവസാനിക്കും. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അതിനാൽ ജസ്നയെ കണ്ടെത്താനായില്ല എന്ന നി​ഗമനത്തിൽ സിബിഐ നൽകുന്ന വിശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.