Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘ചെറിയകുട്ടികൾക്ക് മുലപ്പാൽ വേണേൽ പറയണേ, എന്റെ ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെട്ട് ദമ്പതികൾ

11:35 AM Aug 01, 2024 IST | Online Desk
Advertisement

വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സ്നേഹത്തിന്റെ കരുതലുകളുമായി നല്ലവരായ കുറേയാളുകൾ എന്നും ഉണ്ടാകും. അത്തരം ഒരു സ്നേഹത്തിന്റെ മാതൃകയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആ സന്ദേശം ഇങ്ങനെയാണ് “ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്."വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്.

Advertisement

ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയാണ് ഈ കമന്റ് ഇട്ടത്. അത് വാക്കുകളിൽ മാത്രം ഒതുക്കുകയല്ല സജിൻ, ഇതിനായി ഭാര്യയും രണ്ട് മക്കളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. ആരും ചിന്തിക്കാത്ത കാര്യമാണ് സജിനും ഭാര്യ ഭാവനയും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ട സാഹചര്യത്തിൽ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറെന്ന് ഭാവന സഹതത പ്രകടിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമൻ്റായും ഇട്ടു. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറായിരുന്നു സജിൻ.

Tags :
featuredkeralanews
Advertisement
Next Article